ടിവിഎസ് മോട്ടോർ 500 കോടി മുതൽമുടക്കും

Posted on: July 18, 2017

ചെന്നൈ : ടിവിഎസ് മോട്ടോർ ഈ വർഷം പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കാൻ 500 കോടി രൂപ മുതൽമുടക്കും. വാർഷിക ഉത്പാദനശേഷി നിലവിലുള്ള 35 ലക്ഷം യൂണിറ്റിൽ നിന്ന് 45 ലക്ഷം യൂണിറ്റായി ഉയർത്തും. ടിവിഎസിന് ദേശീയതലത്തിൽ സ്‌കൂട്ടർ വിപണിയിൽ രണ്ടാം സ്ഥാനമുണ്ട്.

എൻജിൻ ശേഷി കൂടിയ സ്‌കൂട്ടറുകളും ബിഎംഡബ്ല്യുവുമായി ചേർന്ന് മോട്ടോർസൈക്കിളുകളും നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ടാണ് പുതിയ ഇരുചക്രവാഹനങ്ങൾ വികസിപ്പിക്കുന്നത്. ബിഎംഡബ്ല്യുവുമായി ചേർന്ന് നിർമ്മിക്കുന്ന അപ്പാഷെ ആർആർ 310 എസ് (ആകുല) അവസാനഘട്ട പരീക്ഷണങ്ങളിലാണ്. ഈ വർഷം വിപണിയിൽ അവതരിപ്പിച്ചേക്കുന്ന ഈ മോഡലിന്റെ വില ഒന്നരലക്ഷത്തിന് അടുത്താണ്. ജി310ആർ മോട്ടോർസൈക്കിൾ പുറത്തിറക്കാനും ബിഎംഡബ്ല്യുമോട്ടോർറാഡിന് പദ്ധതിയുണ്ട്.