വോൾവോ എക്‌സ് സി 40 പ്രീമിയം കാർ ഓഫ് ദ ഇയർ പുരസ്‌കാരം

Posted on: December 26, 2018

കൊച്ചി : വോൾവോ എക്‌സ് സി 40 2019 ലെ പ്രീമിയം കാർ ഓഫ് ദ ഇയർ പുരസ്‌കാരം നേടി. നേരത്തെ ഓട്ടോകാർ അവാർഡുകളിൽ, കോംപാക്ട് ലക്ഷ്വറി എസ് യു വി ഓഫ് ദ ഇയർ പുരസ്‌കാരവും എക്‌സ് സി 40 കരസ്ഥമാക്കി. പൊതുവെ വിലകൂടിയ ആഡംബര കാറുകളിൽ മാത്രം ലഭ്യമാകുന്ന സൗകര്യങ്ങൾ നൽകിയാണ് എക്‌സ് സി 40 ശ്രദ്ധേയമായത്. എക്‌സ് സി 40 യുടെ വിജയം ഇന്ത്യയിൽ വോൾവോ കാറുകളുടെ വിപണിയിൽ ജനുവരി ഒക്ടോബർ മാസങ്ങളിൽ 40 ശതമാനം വളർച്ചയുണ്ടാക്കി.

അഭിമാനകരമായ രണ്ട് അവാർഡുകളിലൂടെ അംഗീകരിക്കപ്പെട്ടത് 2019 ലും വോൾവോ കാറുകളുടെ സാന്നിധ്യം ശക്തമായി ഉറപ്പിക്കാൻ സഹായിക്കുമെന്നും ഉപഭോക്താക്കൾക്കും ഡീലേഴ്‌സിനും വോൾവോ ടീമിനും നന്ദി അറിയിക്കുന്നതായും വോൾവോ കാർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ചാൾസ് ഫ്രംപ് പറഞ്ഞു.

TAGS: Volvo XC40 |