ഫോർഡിന്റെ സ്റ്റുഡന്റ്‌സ് സർവീസ് സെന്റർ ആലുവയിൽ

Posted on: October 10, 2014

Ford-Students-Service-Centr

ഓട്ടോമൊബൈൽ വ്യവസായത്തിൽ വിദഗ്ധ പ്രഫഷണലുകളെ വാർത്തെടുക്കാനായി ആലുവ ഐടിസിയിൽ, ഫോർഡ് ഇന്ത്യ, ഓട്ടോമോട്ടീവ് സ്റ്റുഡന്റ്‌സ് സർവീസ് സെന്റർ തുറന്നു.

ഐടിസിയിലെ സോഷ്യൽ വെൽഫയർ ടെക്‌നിക്കൽ സ്‌കൂളിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച സെന്റർ ഫോർഡ് ഇന്ത്യയുടെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്. മോട്ടോർ മെക്കാനിക് വെഹിക്കിൾ പാഠ്യപദ്ധതിയുടെ, ഭാഗമായി ഫോർഡ് സാങ്കേതികവിദ്യയിൽ വിദ്യാർത്ഥികൾക്ക് ഇവിടെ പരിശീലനം നൽകും.

സെന്ററിന്റെ ഉദ്ഘാടനം ഫോർഡ് ഇന്ത്യ, കസ്റ്റമർ സർവീസ് ഓപറേഷൻസ് വൈസ് പ്രസിഡന്റ് പി. കെ. ഉമാശങ്കർ നിർവഹിച്ചു. ഐടിസി വിദ്യാർത്ഥികളുടെ സാങ്കേതിക പരിശീലന മികവ് വർധിപ്പിക്കുന്നതോടൊപ്പം കൂടുതൽ തൊഴിൽ സാധ്യത കണ്ടെത്താനും സെന്റർ സഹായകമാണെന്ന് പി.കെ.ഉമാശങ്കർ പറഞ്ഞു. 2015- ഓടെ ഇത്തരത്തിലുള്ള 10 സെന്ററുകൾ കൂടി തുറക്കും.