മാറ്റങ്ങളുമായി സ്‌കോഡയുടെ പുതിയ റാപിഡ്

Posted on: September 27, 2014

Skoda-new-rapid-launch-big

പുതിയ 7 സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 1.5 ലിറ്റർ ടി.ഡി.ഐ. ഡീസൽ എൻജിനുമായി സ്‌കോഡ ഓട്ടോ പുതിയ റാപ്പിഡ് അവതരിപ്പിച്ചു. ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ സവിശേഷതകളുമായി അവതരിപ്പിക്കുന്ന റാപ്പിഡിന്റെ പുതിയ മോഡലിന് ഡീസലിൽ ഡി.എസ്.ജി. ട്രാൻസ്മിഷനിൽ 21.66 കിലോമീറ്ററും മാനുവൽ ട്രാൻസ്മിഷനിൽ 21.14 കിലോമീറ്ററുമാണ് 1.5 ടി.ഡി.ഐ. ഡീസൽ എൻജിനിൽ മൈലേജു ലഭിക്കുക. പെട്രോൾ പതിപ്പിന് 7,22,230 രൂപയാണ് ന്യൂഡൽഹിയിലെ എക്‌സ് ഷോറൂം വില.

ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ഗ്രിൽ തുടങ്ങിവയ്‌ക്കെല്ലാം പുതിയ സവിശേഷതകളോടു കൂടിയ രൂപകൽപ്പനയാണുള്ളത്. താരതമ്യം ചെയ്യാനാവാത്ത ശക്തി, ഡ്രൈവിംഗ് സൗകര്യം, ഉയർന്ന ഇന്ധന ക്ഷമത എന്നിവ യോജിപ്പിച്ചുള്ള കാറാണ് പുതിയ സ്‌കോഡ റാപ്പിഡ്. ആകർഷകമായ രൂപകൽപനയ്‌ക്കൊപ്പം സുരക്ഷാ രംഗത്തും മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്.

ആഗോള നിലവാരത്തിലുള്ള ഉത്പന്നങ്ങൾ ഇന്ത്യയില ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബന്ധതയാണ് പുതിയ റാപിഡിന്റെ അവതരണത്തിലൂടെ പ്രകടമാകുന്നതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യാ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുധീർ റാവു പറഞ്ഞു. മികച്ച രൂപകൽപനയും ഇന്ധനക്ഷമതയും സുരക്ഷിതത്വവുമുള്ള സൗകര്യപ്രദമായ കാറാണ് ഇന്ത്യൻ കുടുംബങ്ങൾക്കു ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.