May 2024
കോഴിക്കോട് കെടിഎം സ്റ്റണ്ട് ഷോ
Posted on: September 21, 2014
യൂറോപ്പിലെ റേസിംഗ് ഇതിഹാസമായ കെടിഎമ്മിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ആദ്യത്തെ കെടിഎം സ്റ്റണ്ട് ഷോ അരങ്ങേറി. പ്രൊഫഷണൽ സ്റ്റണ്ട് റൈഡർമാരുടെ ത്രസിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ അവതരിപ്പിക്കുക ലക്ഷ്യമിട്ടാണ് സ്റ്റണ്ട് ഷോ സംഘടിപ്പിച്ചത്.
കോഴിക്കോട് മിനി ബൈപ്പാസിൽ സരോവരം സരോവരം കൺവൻഷൻ ഗ്രൗണ്ടിലായിരുന്നു സ്റ്റണ്ട് ഷോ. കെടിഎം ഡ്യൂക്കിൽ പ്രഫഷണൽ സ്റ്റണ്ട് ടീം നടത്തിയ അഭ്യാസപ്രകടനങ്ങൾ ശ്വാസമടക്കിയാണ് കാണികൾ വീക്ഷിച്ചത്. ഇന്ത്യയിലെ എല്ലാ പ്രധാന പട്ടണങ്ങളിലും പ്രഫഷണൽ സ്റ്റണ്ടുകൾ സമീപഭാവിയിൽ സംഘടിപ്പിക്കുമെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രോ ബൈക്കിംഗ് സീനിയർ വൈസ് പ്രസിഡന്റ് അമിത് നന്ദി പറഞ്ഞു. എക്സ്ക്ലുസീവ് പ്രീമിയം ബ്രാൻഡ് എന്ന നിലയിൽ കെടിഎമ്മിന് മാത്രം നൽകാനാവുന്ന അനുഭവങ്ങൾ ഉപഭോക്താക്കൾക്ക് സമ്മാനിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കോഴിക്കോടിന് പുറമെ ഉദയ്പൂർ, വിജയവാഡ, ട്രിച്ചി, ബൽഗാം, സൂറത്ത്, ഔറംഗബാദ്, ജമ്മു, ഗാസിയാബാദ്, ജലന്ധർ, ജോധ്പൂർ, വാരണാസി, ഇൻഡോർ, വാപി, റാഞ്ചി, ജാംഷഡ്പൂർ എന്നിവയടക്കമുള്ള പട്ടണങ്ങളിൽ ഇതിനകം കെടിഎം സ്റ്റണ്ട് ഷോ അരങ്ങേറിക്കഴിഞ്ഞു.
TAGS: Bajaj Auto | KTM Bike | KTM Stunt Show |
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
ഹോണ്ട ഇന്ത്യ ഏപ്രിലില്‍ 5,41,946 യൂണിറ്റുകള്‍ വിറ്റു
കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്; ജൂണ്‍ 4 ന് ആദ്യ യാത്ര
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 1070.08 കോടി രൂപ റെക്കോര്‍ഡ് അറ്റാദായം