ലിമിറ്റഡ് എഡിഷൻ ടൊയോട്ട ഇന്നോവ വിപണിയിൽ

Posted on: September 6, 2014

Toyota-Innova-Limited-Editi

ടൊയോട്ട ഇന്നോവ ലിമിറ്റഡ് എഡിഷൻ 2014 വിപണിയിലെത്തി. പുതിയ ബ്രോൺസ് മൈക്ക മെറ്റാലിക്ക്, ജനപ്രിയമാർന്ന സിൽവർ മൈക്ക മെറ്റാലിക് എന്നീ നിറങ്ങളിലാണ് ലിമിറ്റഡ് എഡിഷൻ ഇന്നോവ അവതരിപ്പിക്കുന്നത്. ഡി-4ഡി അഡ്വാൻസ്ഡ് ഡീസൽ എൻജിൻ സാങ്കേതികവിദ്യയാണ് ലിമിറ്റഡ് എഡിഷനിൽ ടൊയോട്ട ലഭ്യമാക്കിയിരുക്കുന്നത്. നിലവിലുള്ള ജിഎക്‌സ് ഗ്രേഡിൽ ഏഴ്, എട്ട് സീറ്റുകളുള്ള യൂറോ 3, യൂറോ 4 എൻജിനുകളാണ് പുതിയ ഇന്നോവയിലുള്ളത്.

ഏറെ ആകർഷകമാണ് ലിമിറ്റഡ് എഡിഷൻ ഇന്നോവയുടെ പുറംമോടിയും ഉൾവശവും. പിന്നിലായി പ്രീമിയം സ്റ്റൈലിംഗുമായി ലിമിറ്റഡ് എഡിഷൻ എന്ന് എഴുതിയിട്ടുണ്ടാകും. ക്രോം ലൈൻഡ് ഹെഡ് ലാംപുകളും റിയർ കോംബിനേഷൻ ലാമ്പുകളും ആകർഷകമാണ്. പുതിയ കണ്ടംപററി ബോഡി ഗ്രാഫിക്‌സ് എടുത്തു പറയേണ്ടതുണ്ട്.

റിമോട്ടോടുകൂടിയ ഡിവിഡി, സിഡി, യുഎസ്ബി, ഓക്‌സ്-ഇൻ, ബ്ലൂടൂത്ത് എന്നിവയുടെ ഡിസ്‌പ്ലേയെല്ലാം ടച്ച്‌സ്‌ക്രീനിൽ ലഭ്യമാണ്. ഡ്യൂവൽടോൺ ഫേബ്രിക് സീറ്റുകളാണ് ഇന്നോവ ലിമിറ്റഡ് എഡിഷനിൽ. ഡോർ ട്രിമ്മുകളുടെ നിറവിന്യാസം ഏറെ ആകർഷകമാണ്. ഇവയ്ക്കു പുറമെ ഡ്രൈവർ സൈഡ് എയർബാഗ്, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ആഗോളതലത്തിൽ പ്രശസ്തമായ ഇന്നോവയുടെ ക്യുഡിആർ (ക്വാളിറ്റി, ഡ്യൂറബിലിറ്റി, റിലൈയ്ബിലിറ്റി) നിലവാരവും ലിമിറ്റഡ് എഡിഷന്റെ പ്രത്യേകതകളാണ്.

ഉപയോക്താക്കളുടെ താത്പര്യങ്ങൾക്കും മാറുന്ന ജീവിതശൈലികൾക്കും അനുസരിച്ച് ഇന്നോവയെ തുടർച്ചയായി പരിഷ്‌കരിക്കാനാണ് ടൊയോട്ട ശ്രമിക്കുന്നതെന്ന് ടൊയോട്ട കിർലോസ്‌കർ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടറുമായ എൻ. രാജ പറഞ്ഞു.

ലിമിറ്റഡ് എഡിഷൻ ഇന്നോവയുടെ 1,500 യൂണിറ്റുകളാണ് നവംബർ 2014 വരെ 14 വരെ വിപണിയിലെത്തിക്കുക. ഡീസൽ എൻജിനുമായി വിപണിയിലെത്തുന്ന ലിമിറ്റഡ് എഡിഷന്റെ വില 12,90,947 രൂപ മുതൽ 13,00,710 രൂപ (എക്‌സ്‌ഷോറൂം, ന്യൂഡൽഹി) വരെയാണ്.