മഞ്ഞുമലകൾക്കായുള്ള ട്രക്കുകളുമായി ഭാരത് ബെൻസ്

Posted on: October 30, 2016

bharat-benz-ice-road-truck

കൊച്ചി : മഞ്ഞുമലകളടക്കം ഏറ്റവും ദുർഘടമേറിയ റോഡുകൾക്ക് പാകത്തിലുള്ള ഭാരത് ബെൻസ് എംഡി ഇൻ പവർ 1214 ട്രക്കുകൾ വിപണിയിൽ. ഇതോടൊപ്പം മറ്റ് മീഡിയം ഡ്യൂട്ടി ട്രക്കുകളും ഡെയ്മ്‌ലർ ഇന്ത്യ കമേഴ്‌സ്യൽ വെഹിക്കിൾസ് അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഇന്ധനക്ഷമതയോടുകൂടിയ ഈ ട്രക്കുകൾ നഗര പ്രദേശങ്ങളിലെ റോഡുകളിലും ഓടിക്കാവുന്ന വിധം മൾടി ഡ്രൈവ് മോഡോടു കൂടിയവയാണ്.

ലഡാക്ക് ഉൾപ്പടെയുള്ള ഹിമാലയൻ പർവത നിര റോഡുകളിലൂടെ ഭാരത് ബെൻസ് 1214 ട്രക്കുകൾ സാഹസികമായി ഓടിക്കുന്ന ഐസ് റോഡ് ട്രക്കേഴ്‌സിന്റെ ഇന്ത്യൻ പതിപ്പ് ഹിസ്റ്ററി ടിവി 18-മായി സഹകരിച്ച് ഡെയ്മ്‌ലർ ഇന്ത്യ ഒക്‌ടോബർ 21 ന് ആരംഭിച്ചു. നടി മന്ദിരാ ബേദി, ഗുസ്തി താരം സാംഗ്രാം സിങ്, നടൻ വരുൺ ശർമ എന്നിവർ സമുദ്രനിരപ്പിൽ നിന്ന് 18,000 അടി ഉയരത്തിലുള്ള റോഡുകളിലൂടെ ട്രക്ക് ഓടിക്കും. ഇവർക്ക് ദുർഘടമേറിയ റോഡുകളിൽ ട്രക്ക് ഓടിക്കുന്നതിനായുള്ള പരിശീലനം നൽകി.

ഡെയ്മ്‌ലർ ഇന്ത്യ കമേഴ്‌സ്യൽ വെഹിക്കിൾസ് വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ് ) സംഗീത അയ്യർ, സാംഗ്രാം സിംഗ്, മന്ദിരാ ബേദി, വരുൺ ശർമ, ഡെയ്മ്‌ലർ ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ്) സോമീന്ദർ സിംഗ് എന്നിവർ സഹസികയാത്രയ്ക്ക് മുൻപായി