സുസുകി ജിക്‌സർ എസ് പി യും ജിക്‌സർ എസ് എഫ് എസ് പിയും വിപണിയിൽ

Posted on: September 9, 2016

suzuki-gixxer-sf-sp-front-b

കൊച്ചി : സുസുകി മോട്ടോർസൈക്കിൾ ഇന്ത്യ ഏറെ പുതുമകളോടെ ജിക്‌സർ എസ് പി, ജിക്‌സർ എസ് എഫ് എസ് പി സ്പെഷ്യൽ എഡിഷൻ ബൈക്കുകൾ വിപണിയിലിറക്കി. ഫാഷനും പെർഫോമൻസും ഒരേപോലെ ഇഷ്ടപ്പെടുന്നവർക്കായാണ് ജിക്‌സറിന്റെയും ജിക്‌സർ എസ് എഫിന്റെയും എസ് പി എഡിഷനുകൾ പുറത്തിറക്കിയിരിക്കുന്നത്.

ക്ലാസി ലുക്ക് ലഭിക്കുന്നതിനായി രണ്ടു മോഡലുകളിലും ജിക്‌സർ എസ് പി എംബ്ലത്തോടൊപ്പം ക്ലാസിക് റേസ് ഗ്രാഫിക്സും ഉണ്ടാകും. മെറൂൺ കളർ സീറ്റും ക്ലിയർ ലെൻസ് എൽ ഇ ഡി ടെയിൽ ലാമ്പും ഇതിന് ക്ലാസി ലുക്ക് നൽകുന്നു. റൈഡിങ്ങ് ആസ്വദിക്കുന്നവർക്ക് ഏറെ ആവേശകരമാകും പുതിയ മോഡലുകൾ. റിയർ ഡിസ്‌ക് ബ്രേക്ക് വേരിയന്റ്  ഇരു മോഡലുകളിലും ലഭ്യമാണ്.

ജിക്‌സർ എസ് പിക്ക് 85999 രൂപയും (എക്‌സ് ഷോറൂം, കൊച്ചി) ജിക്‌സർ എസ് എഫ് എസ് പിക്ക് 93699 (എക്‌സ് ഷോറൂം, കൊച്ചി) രൂപയുമാണ് വില. ജിക്‌സർ സീരീസിൽ സ്പെഷ്യൽ എഡിഷനുകൾ പുറത്തിറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സുസുകി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സതോഷി ഉചിഡ പറഞ്ഞു.