നവീകരിച്ച മഹീന്ദ്ര ഗസ്റ്റോ 125 കേരള വിപണിയിൽ

Posted on: March 21, 2016
നവീകരിച്ച മഹീന്ദ്ര ഗസ്റ്റോ 125 സ്‌കൂട്ടർ  മഹീന്ദ്ര ടൂവീലേഴ്‌സ്  ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനോദ് സാഹേ പുറത്തിറക്കുന്നു.

നവീകരിച്ച മഹീന്ദ്ര ഗസ്റ്റോ 125 സ്‌കൂട്ടർ മഹീന്ദ്ര ടൂവീലേഴ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനോദ് സാഹേ പുറത്തിറക്കുന്നു.

കൊച്ചി : മഹീന്ദ്ര ടൂവീലേഴ്‌സ് നവീകരിച്ച മഹീന്ദ്ര ഗസ്റ്റോ 125 കേരള വിപണിയിൽ അവതരിപ്പിച്ചു. വിഎക്‌സ്, ഡിഎക്‌സ് എന്നിങ്ങനെ രണ്ടുതരം സ്‌കൂട്ടറുകളാണ് വിപണിയിൽ എത്തിച്ചിട്ടുള്ളത്. യഥാക്രമം 54,480 രൂപ, 51,480 രൂപ വീതമാണ് കൊച്ചിയിലെ എക്‌സ്‌ഷോറൂം വിലകൾ.

കമ്പനിയുടെ പൂനയിലെ ഗവേഷണ വികസനകേന്ദ്രമാണ് സാങ്കേതികമായി മുൻനിരയിൽ നില്ക്കുന്ന ഗസ്റ്റോ 125-ന്റെ രൂപകല്പന നടത്തിയിട്ടുള്ളത്. ശക്തമായ 125 സിസി എം-ടെക് എൻജിനിൽ പുറത്തിറക്കിയിട്ടുള്ള ഗസ്റ്റോ ഓറഞ്ച് റഷ്, മൊണാർക്ക് ബ്ലാക്ക്, റീഗൽ റെഡ്, ബോൾട്ട് വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളിൽ ലഭിക്കും.

സീറ്റിന്റെ ഉയരത്തിൽ വ്യത്യാസം വരുത്താവുന്ന രാജ്യത്തെ ഏക സ്‌കൂട്ടർ കൂടിയാണ് ഗസ്റ്റോ. റിമോട്ട് ഫ്‌ളിപ് കീ, ഫൈൻഡ് മി ലാമ്പ്, എൽഇഡി പൈലറ്റ് ലാമ്പോടുകൂടിയ ഹാലൊജൻ ഹെഡ് ലാമ്പ് തുടങ്ങിയവയാണ് ഗസ്റ്റോയുടെ പ്രത്യേകതകളെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനോദ് സാഹേ പറഞ്ഞു. പന്ത്രണ്ട് ഇഞ്ച് വലുപ്പമുള്ള ട്യൂബ് ലെസ് ടയർ, എയർ സ്പ്രിംഗ്‌സ്, വലിയ വീൽ ബേസ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയവ ഗസ്റ്റോയിലെ യാത്ര വളരെ സുഖപ്രദമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഗസ്റ്റോ സ്‌കൂട്ടറിന്റെ എല്ലാ നല്ല വശങ്ങളും നിലനിർത്തിക്കൊണ്ടു പുതിയ സവിശേഷതകൾ കൂട്ടിച്ചേർത്താണ് നവീകരിച്ച ഗസ്റ്റോ 125 പുറത്തിറക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.