മഹീന്ദ്ര – ഐഒസി സിനർജി വർക് ഷോപ്പുകൾക്ക് തുടക്കമായി

Posted on: April 2, 2016

Mahindr-IOCL-workshop-Matta

കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പുകളിൽ ആരംഭിക്കുന്ന ഐഒസി എം ആൻഡ് എം സിനർജി വർക്ക്‌ഷോപ്പുകളുടെ എണ്ണം അഞ്ചായി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം ജനറൽ മാനേജർ സഞ്ജയ് ഗാർഗ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ സീനിയർ മാനേജർ ആർ കെ ഭാട്യ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.

വാഹനങ്ങളുടെ കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണിക്കായി രണ്ട് ബേയുള്ള വർക്ക്‌ഷോപ്പുകളാണ് കമ്പനി പമ്പുകളിൽ തുറക്കുന്നത്. നടപ്പ് ധനകാര്യ വർഷാവസാനത്തോടെ 200 വർക്‌ഷോപ്പുകൾ കേരളത്തിൽ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം വൈസ് പ്രസിഡന്റ് സന്ദീപ് ധോണ്ട്, ഐഒസി ഡെപ്യൂട്ടി ജനറൽ മാനേജർ അനിർബാൻ ഘോഷ് എന്നിവർ അറിയിച്ചു.

നാല് വർക് ഷോപ്പുകൾ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. വർക്‌ഷോപ്പുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് 2015 മാർച്ചിൽ മഹീന്ദ്രയും ഐഒസിയും ധാരണയിലെത്തിയിരുന്നു.