കൊച്ചിയിലെ യാത്രയ്ക്ക് 50 ശതമാനം ഡിസ്‌കൗണ്ടുമായി ഒലെ

Posted on: March 15, 2016

OLA--Cabs-Big-a

കൊച്ചി : കൊച്ചിയിൽ എത്തിയതിന്റെ ഒന്നാം വാർഷികത്തോടുനുബന്ധിച്ച് ഒലെ കൊച്ചിയിലെ യാത്രയ്ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. കൊച്ചി 50 എന്ന കൂപ്പൺ കോഡ് നല്കി ബുക്ക് ചെയ്താൽ മിനി, സെഡാൻ യാത്രകൾക്ക് ഈ സൗജന്യം ലഭിക്കും.

ഒലെ 2015 ആദ്യമാണു കൊച്ചിയിൽ പ്രവർത്തനം തുടങ്ങിയത്. നൂറു കാബുകളുമായി തുടങ്ങിയ കൊച്ചിയിലെ ഒലെ യാത്രാസേവന ശൃംഖലയിൽ ഇപ്പോൾ 2500 കാബുകളുണ്ട്. ഇരുപത്തിയഞ്ചിരട്ടി വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഒലെ മൊബൈൽ ആപ് വഴി ബുക്കു ചെയ്താൽ ആറുമിനിട്ടിനുള്ളിൽ ഇന്നു കൊച്ചിയിലെ യാത്രക്കാർക്ക് കാബ് ലഭിക്കും.

ഐടി പ്രഫഷണൽ, ബിസിനസ് മാൻ, വിനോദസഞ്ചാരികൾ തുടങ്ങിയവരാണ് ഏറ്റവും കൂടുതലായി ഒലെ സേവനം ഉപയോഗിക്കുന്നതെന്ന് ഒലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രണയ് ജിവ്‌രാജ്കാ അറിയിച്ചു. കൊച്ചിയിലും കേരളത്തിലെ ഇതരഭാഗങ്ങളിലും കൂടുതൽ മെച്ചപ്പെട്ട മൊബൈൽ ആപ് ലഭ്യമക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അദ്ദേഹം അറിയിച്ചു.

TAGS: Ola Cabs |