മാരുതി വിറ്റാര ബ്രെസ

Posted on: March 8, 2016

Maruti-Vitara-Brezza-Big-a

മാരുതി സുസുക്കിയുടെ കോംപാക്ട് എസ് യു വിയായ മാരുതി വിറ്റാര ബ്രെസ വിപണിയിൽ അവതരിപ്പിച്ചു. എൽഡിഐ, വിഡിഐ, ഇസഡ്ഡിഐ വിഭാഗങ്ങൡലായി ആറ് വേരിയന്റുകളുണ്ട്. വിറ്റാര ബ്രെസ എല്ലാ മാരുതി സുസുക്കി ഡീലർഷിപ്പുകളിലും ലഭ്യമാണ്.

ട്വിൻ പോഡ് ഹെഡ്‌ലാമ്പുകൾ, 15 ഇഞ്ച് സ്റ്റീൽ വീൽസ്, ഓഡിയോ പ്ലേയർ വിത്ത് ബ്ലൂടൂത്ത്, പാഴ്‌സൽ ട്രേ, മാനുവൽ എസി, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റീയറിംഗ്, ഡ്രൈവർസൈഡ് എയർബാഗ്, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്‌സ്, ഫ്രണ്ട് പവർ വിൻഡോ തുടങ്ങിയ സൗകര്യങ്ങളാണ് ബേസ് മോഡലായ എൽഡിഐയിലുള്ളത്.

Maruti-Vitara-Brezza-Interiഉയർന്ന മോഡലുകളിൽ വേരിയന്റ് അനുസരിച്ച് ഓട്ടോമാറ്റിക് എസി, ഡ്യുവൽ എയർബാഗ്, എബിഎസ്, ഇബിഡി, റിയർ പവർ വിൻഡോസ്, അലോയ് വീൽസ്, ആപ്പിൾ കാർപ്ലേ, ക്രൂയിസ് കൺട്രോൾ, റിവേഴ്‌സ് പാർക്കിംഗ് കാമറ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. എൽഡിഐ, എൽഡിഐ ഓപ്ഷണൽ, വിഡിഐ, വിഡിഐ ഓപ്ഷണൽ, ഇസഡ്ഡിഐ, ഇസഡ്ഡിഐ പ്ലസ് എന്നിവയാണ് വേരിയന്റുകൾ.

1.3 ലിറ്റർ ഡിഡിഐഎസ് 200 ഡീസൽ എൻജിൻ 4000 ആർപിഎമ്മിൽ 89 ബിഎച്ച്പി കരുത്തും 1750 ആർപിഎമ്മിൽ 200 എൻഎം ടോർക്കും നൽകും. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ്. 328 ലിറ്റർ ബൂട്ട്‌സ്‌പേസ്. ഗ്രൗണ്ട് ക്ലിയറൻസ് 198 എംഎം. 24.3 കിലോമീറ്ററാണ് മൈലേജ്. 6.99 ലക്ഷം മുതൽ 9.68 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം (ഡൽഹി) വിലകൾ.