ഹോണ്ട സിബി ഹോണറ്റ് 16 ആർ വിപണിയിൽ

Posted on: December 11, 2015

Honda-CB-Hornet-16-R-Big

കൊച്ചി : ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ പുതിയ ഹോണ്ട സിബി ഹോണറ്റ് 16 ആർ വിപണിയിൽ അവതരിപ്പിച്ചു. ഹോണ്ട ഈ വർഷം ഇന്ത്യയിൽ പുറത്തിറക്കുന്ന 15-ാം മത്തെ ഇരുചക്ര വാഹനമാണ് സിബി ഹോണറ്റ് 16 ആർ.

ഗംഭീരമായ ആകാരഭംഗി, രണ്ട് പൊസിഷൻ ലാമ്പുകളോടുകൂടിയ ഹെഡ്‌ലൈറ്റ്, എക്‌സ് ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പ് മുൻഭാഗത്തെ കൂടുതൽ മനോഹരമാക്കുന്നു. 140 എംഎം വീതിയുള്ള പിൻ ടയർ ഈ ബൈക്കിന്റെ മികവ് വിളിച്ചോതുന്നു. 163 സിസി എൻജിൻ. ആണ്‌ഹോണറ്റിന് കരുത്ത് പകരുന്നത്. കോംബി ബ്രേക്ക് സിസ്റ്റം ബ്രേക്കിനെക്കുറിച്ച് ചിന്തിക്കാതെ പരമാവധി വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. മെയിന്റനൻസ് ആവശ്യമില്ലാത്ത എംഎഫ് ബാറ്ററിയാണ് ഹോണറ്റിലേത്. ഭാരത് സ്റ്റേജ് – 4 പൊല്യൂഷൻ സിസ്റ്റത്തോടുകൂടി രാജ്യത്ത് വിപണിയിലിറങ്ങുന്ന ആദ്യ ബൈക്കാണിത്.

കൊച്ചി ഉൾപ്പടെ രാജ്യത്തെ 21 നഗരങ്ങളിൽ സിബി ഹോണറ്റ് ഇപ്പോൾ ലഭ്യമാണ്. നിയോ ഓറഞ്ച് മെറ്റാലിക്, പേൾ അമേസിങ് വൈറ്റ്, സ്‌പോർട്‌സ് റെഡ്, പേൾ സിറൺ ബ്ലൂ, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക് എന്നീ 5 നിറങ്ങളിൽ ലഭിക്കും. ഡൽഹി എക്‌സ് ഷോറൂം വില 79,900 രൂപ.