ഫിഗോ 2015

Posted on: September 23, 2015

Ford-Figo-front-Big

ഫോർഡ് ഇന്ത്യ രണ്ടാം തലമുറ ഫിഗോ ഹാച്ച്ബാക്ക് വിപണിയിൽ അവതരിപ്പിച്ചു. ആസ്പയറിനോട് സാമ്യമുള്ള ഫ്രണ്ട് ഗ്രിൽ. സ്ലീക്ക് എക്‌സ്റ്റീരിയർ ഡിസൈൻ. ഇലക്ട്രോണിക് പവർ അസിസ്റ്റഡ് സ്റ്റീയറിംഗ്. പവർ ഫോൾഡ് മിറേഴ്‌സ്. സ്റ്റീയറിംഗ് വീൽ മൗണ്ടഡ് കൺട്രോൾ എസ്‌വൈഎൻസി വോയ്‌സ് ആക്ടിവേറ്റഡ് സിസ്റ്റം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ. നല്ല ഫിനീഷുള്ള ഇന്റീരിയർ.

ബേസ് വേരിയന്റിൽ ഡ്രൈവർ എയർബാഗ്, മറ്റ് മോഡലുകളിൽ രണ്ട് എയർ ബാഗുകൾ, ടോപ്എൻഡ് മോഡലായ ടൈറ്റാനിയം + ൽ ആറ് എയർ ബാഗുകളും സുരക്ഷയ്ക്കായി ഫോർഡ് ഒരുക്കിയിട്ടുണ്ട്. എബിഎസ് വിത്ത് ഇബിഡി, ഹിൽ ലോഞ്ച് അസിസ്റ്റ്, ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, സ്പീഡ് നിയന്ത്രിക്കാൻ ഉയർന്ന മോഡലിൽ മൈകീ സിസ്റ്റം.

ഫിഗോ 2015 ന്റെ അഴക് അളവുകൾ : നീളം 3886 മില്ലിമീറ്റർ. വീതി 1695 മിമി, ഉയരം 1525 മിമി, വീൽബേസ് 2491 മിമി, ഗ്രൗണ്ട് ക്ലിയറൻസ് 174 മിമി, ബൂട്ട് സ്‌പേസ് 257 ലിറ്റർ. തെരഞ്ഞെടുക്കാൻ ഏഴ് നിറങ്ങൾ.

തെരഞ്ഞെടുക്കാൻ മൂന്ന് എൻജിൻ ഓപ്ഷനുകൾ – 1.2 ലിറ്റർ ടിഐ-വിസിടി പെട്രോൾ, 1.5 ലിറ്റർ ടിഐ-വിസിടി പെട്രോൾ വിത്ത് 6 സ്പീഡ് പവർഷിഫ്റ്റ് ഓട്ടോമാറ്റിക്, 1.5 ലിറ്റർ ടിഡിസിഐ ഡീസൽ എൻജിൻ. എതിരാളികളോട് കിടപിടിക്കുന്ന ഇന്ധനക്ഷമതയാണ് പുതിയ ഫിഗോയുടെ പ്ലസ് പോയിന്റ്. 1.2 പെട്രോൾ എൻജിൻ വേരിയന്റിന് ലിറ്ററിന് 18.16 കിലോമീറ്ററും ഡീസൽ വേരിയന്റിന് 25.83 കിലോമീറ്ററുമാണ് മൈലേജ്.

ഫിഗോയുടെ 1.2 ലിറ്റർ പെട്രോൾ എൻജിൻ 88 പിഎസ് കരുത്തും 112 എൻഎം ടോർക്കും 1.5 ലിറ്റർ പെട്രോൾ എൻജിൻ 112 പിഎസ് കരുത്തും 136 എൻഎം ടോർക്കും 1.5 ലിറ്റർ ഡീസൽ എൻജിൻ 100 പിഎസ് കരുത്തും 215 എൻഎം ടോർക്കും പ്രദാനം ചെയ്യും.

പുതിയ ഫോർഡ് ഫിഗോയുടെ ഡൽഹി എക്‌സ്‌ഷോറൂം വിലകൾ : 1.2 ലിറ്റർ ടിഐ-വിസിടി പെട്രോൾ ബേസ് എംടി വേരിയന്റിന് 4.29 ലക്ഷം രൂപയാണ് വില, 1.5 പെട്രോൾ ടിഐ-വിസിടി ഓട്ടോമാറ്റിക് വേരിയന്റിന് 6.91 ലക്ഷം രൂപ. 1.5 ലിറ്റർ ടിഡിസിഐ ഡീസൽ വേരിയന്റിന് 5.29 ലക്ഷം രൂപ.