14
Tuesday
May 2024
May 2024
കോഴിക്കോട് മെഴ്സിഡസ് ബെൻസ് ഷോറൂം
Posted on: August 29, 2015
കോഴിക്കോട് : മെഴ്സിഡസ് ബെൻസിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോറൂം കോഴിക്കോട് ആരംഭിച്ചു. പീവിസ് ഗ്രൂപ്പിന്റെ സംരംഭമാണ് ബ്രിഡ്ജ്വേ മോട്ടോഴ്സ്. 30 കോടി രൂപ മുതൽമുടക്കി നിർമ്മിച്ച ഷോറൂമിൽ ഒരേസമയം 11 ആഡംബര കാറുകൾ ഡിസ്പ്ലേ ചെയ്യാനുള്ള സൗകര്യമുണ്ട്. ഈ വർഷം മെഴ്സിഡസ് ബെൻസ് ആരംഭിക്കുന്ന 11 മത്തെ ഡീലർഷിപ്പാണ് ബ്രിഡ്ജ്വേ മോട്ടോഴ്സ്.
വെസ്റ്റ്ഹില്ലിൽ ആരംഭിച്ച ബ്രിഡ്ജ്വേ മോട്ടോഴ്സിന്റെ ഉദ്ഘാടനം മെഴ്സിഡസ് ബെൻസ് ഇന്ത്യ സിഇഒ എബെർഹാർഡ് കേൺ ഉദ്ഘാടനം ചെയ്തു. ബ്രിഡ്ജ്വേ മാനേജിംഗ് ഡയറക്ടർ അജ്മൽ അബ്ദുൾ വഹാബ്, മെഴ്സിഡസ് ബെൻസ് ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ്) ബോറിസ് ഫിറ്റ്സ് തുടങ്ങിയവർ പങ്കെടുത്തു.
TAGS: Bridgeway Motors | Calicut | Mercedes Benz Cars | Mercedes Benz India | Mercedes-Benz Dealerships | Peevees Group |
News in this Section