ഹോണ്ട റെവ്‌ഫെസ്റ്റ് ഓഗസ്റ്റ് 4 ന്

Posted on: July 30, 2015

Honda-Revfest-Bigകൊച്ചി : ഹോണ്ട ഓഗസ്റ്റ് 4 ന് ഡൽഹി, മുംബൈ, ബംഗലുരു, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ഇൻഡോർ, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ റെവ് ഫെസ്റ്റ് സംഘടിപ്പിക്കും. ആദ്യ മേക്ക് ഇൻ ഇന്ത്യ മോഡൽ സിബിആർ 650 എഫ് ഉൾപ്പടെയുള്ള മോട്ടോർ സൈക്കിളുകൾ റെവ്‌ഫെസ്റ്റിൽ അവതരിപ്പിക്കും.

യുവാക്കളുടെ കൂട്ടായ്മയായ റെവ്‌ഫെസ്റ്റ് ആഘോഷത്തിൽ, 25,000 -ത്തോളം പേർ പങ്കെടുക്കും ഇതു വരെ 15,000 ത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കിയറ്റ മുരമറ്റ്‌സു പറഞ്ഞു. ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാർ, താപ്‌സി പന്നു തുടങ്ങിയവർ ഈ ആഘോഷങ്ങളിൽ സംബന്ധിക്കുന്നതാണ്. ഗാനമേള, ഫാഷൻ ഷോ എന്നിവയും റെവ്‌ഫെസ്റ്റിന്റെ ഭാഗമായുണ്ടാവും.

റെവ് ഫെസ്റ്റിന്റെ ഭാഗമായി കൊച്ചി, പൂനെ, ലക്‌നോ, ഭൂവനേശ്വർ എന്നീ നഗരങ്ങളിലെ ഷോറൂമുകളിലും സിബിആർ 650 എഫ് സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്കായി വിശേഷാൽ സംവിധാനമൊരുക്കുന്നുണ്ടെന്ന് വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) വൈ. എസ്. ഗുലേറിയ പറഞ്ഞു.