നാസിക്കിൽ ഹോണ്ട ട്രാഫിക് പാർക്ക്

Posted on: August 20, 2014

Honda-Traffic-Park-B

ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവർക്കു റോഡ്‌സുരക്ഷാ അവബോധം സൃഷ്ടിക്കാനും സുരക്ഷിത ഡ്രൈവിംഗ് പരിശീലനത്തിനുമായി ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്‌കൂട്ടേഴ്‌സ് സ്ഥാപിച്ച ആറാമത് ട്രാഫിക് പാർക്ക് മഹാരാഷ്ട്രയിലെ നാസിക്കിൽ തുറന്നു. നാസിക്കിലെ ഇയോളയിൽ 17,000 ചതുരശ്രയടി വിസൃതിയിലാണ് പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.

പരിചയസമ്പന്നരായ ട്രെയിനർമാരുടെ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത 50 സിആർഎഫ് മോട്ടോർസൈക്കിളുകളിലാണ് പരിശീലനം.നാസിക്കിനു പുറമെ ഡൽഹി, ജയ്പ്പൂർ, ഭുവനേശ്വവർ, കട്ടക്, ചണ്ഡിഗഡ് എന്നിവിടങ്ങളിലും ഹോണ്ട ട്രാഫിക് പാർക്കുകളുണ്ട്.