ഇരുചക്ര വാഹനവായ്പ : ഹോണ്ടയും മുത്തൂറ്റ് കാപ്പിറ്റലും തമ്മിൽ ധാരണ

Posted on: September 22, 2015
ഇരുചക്ര വാഹന വായ്പയ്ക്കുള്ള ധാരണാപത്രം ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ വൈസ് പ്രസിഡന്റ് വൈ. എസ്. ഗുലേറിയയും മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആർ. മനോമോഹനനും കൊച്ചിയിൽ കൈമാറുന്നു.

കൊച്ചി : ഇരുചക്രവാഹനങ്ങൾ വാങ്ങുന്നതിന് വായ്പ ലഭ്യമാക്കുന്നതിനായി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടേഴ്‌സും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് കാപ്പിറ്റൽ സർവീസസും തമ്മിൽ ധാരണയായി. രാജ്യത്തെമ്പാടുമുള്ള 3000 ത്തിലേറെ മുത്തൂറ്റ് ഫിൻകോർപ് ശാഖകളിൽ നിന്നും വായ്പ ലഭിക്കും. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഹോണ്ട മോട്ടോർ സൈക്കിൾ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) വൈ.എസ്. ഗുലേറിയയും മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആർ. മനോമോഹനനും കൊച്ചിയിൽ ഒപ്പുവച്ചു.

ധാരണയനുസരിച്ച് ഹോണ്ടയുടെ ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മോട്ടോർ സൈക്കിളായ സീബി ഷൈൻ ആദ്യം 5999 രൂപ മാത്രം നൽകി സ്വന്തമാക്കാവുന്നതാണ്. തിരിച്ചടവ് പ്രതിമാസം 999 രൂപ മാത്രമായിരിക്കും. ശമ്പളക്കാർക്ക് പുറമെ സ്വയം തൊഴിൽ ചെയ്യുന്നവർക്കും വായ്പ ലഭിക്കും. അരമണിക്കൂറിനകം വായ്പ ലഭ്യമാക്കുന്നതാണ്. 12 മുതൽ 48 മാസം വരെയാണ് തിരിച്ചടവ് കാലാവധി.