ഹോണ്ടയുടെ ഇരുചക്ര വാഹന വിൽപന 2 കോടിയായി

Posted on: March 22, 2015

Honda-wing-mark-big

കൊച്ചി : ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ ഇരു ചക്രവാഹന വിൽപന 2 കോടി പിന്നിട്ടു. ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച് 14 വർഷം പൂർത്തിയാവുന്നതിന് മുൻപാണ് ഈ നേട്ടം കമ്പനി കൈവരിച്ചിരിക്കുന്നത്.

ഇപ്പോൾ രാജ്യത്തെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഓട്ടോമാറ്റിക് സ്‌കൂട്ടർ ഹോണ്ട ആക്ടിവയും മോട്ടോർ സൈക്കിൾ ഹോണ്ട സിബി ഷൈനുമാണെന്ന് ഹോണ്ട ടൂ വീലർ ഇന്ത്യ പ്രസിഡന്റ് കീയറ്റ മുരുമത്സു പറഞ്ഞു. ഓട്ടോമാറ്റിക് സ്‌കൂട്ടർ വിഭാഗത്തിൽ ഹോണ്ടയുടെ വിപണി വിഹിതം 55 ശതമാനമാണ്. ഗുജറാത്തിൽ അഹമ്മദാബദിനടുത്തുള്ള വിതാലപ്പൂരിൽ രാജ്യത്തെ ഏറ്റവും വലിയ സ്‌കൂട്ടർ നിർമാണശാല സ്ഥാപിക്കാൻ കമ്പനി നടപടികളാരംഭിച്ചിട്ടുണ്ട്. 80 ഏക്കർ സ്ഥലത്ത് ഉയരുന്ന ഫാക്ടറിയുടെ വാർഷിക ഉത്പാദന ശേഷി 12 ലക്ഷം യൂണിറ്റുകളാണ്.