റേഞ്ച് റോവർ ഇവോക്ക് താരമായി ഷോർട്ട്ഫിലിം – വൺ ലുക്ക്

Posted on: July 29, 2015

Range-rover-Evoque-Big

കൊച്ചി: നിരത്തിൽ താരമായ റേഞ്ച് റോവർ ഇവോക്ക് ഷോർട്ട്ഫിലിമിലെ താരമാകുന്നു. ലോകപ്രശസ്ത ഡിസൈനർമാരായ ഫാൽഗുനിയും ഷെയ്ൻ പീകോക്കും ചേർന്ന് തയ്യാറാക്കിയ വൺ ലുക്ക് എന്ന ലഘുചിത്രത്തിൽ പുതിയ ഇന്ത്യൻ നിർമ്മിത റേഞ്ച് റോവർ ഇവോക്കാണ് താരം.

റേഞ്ച് റോവർ ഇവോക്കിന്റെ അതുല്യമായ ഡിസൈൻ മികവാണ് ഈ ചിത്രത്തിന് തങ്ങളെ പ്രേരിപ്പിച്ചെതെന്ന് ഫാൽഗുനി പറയുന്നു. ഇവോക്കിന്റെ രൂപചാരുതയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് തയ്യാറാക്കിയ വസ്ത്രങ്ങളും വൺ ലുക്ക് ഷോർട്ട്ഫിലിമിൽ ഇടം നേടുന്നു.

48.73 ലക്ഷം രൂപയാണ് റേഞ്ച് റോവർ ഇവോക്കിന്റെ എക്‌സ് ഷോറൂം വില (മുബൈ). 22 അംഗീകൃത ഡീലർമാരിലൂടെ ജാഗ്വർ ലാൻഡ് റോവറിന്റെ വാഹനങ്ങൾ ഇന്ത്യയിൽ ലഭ്യമാണ്.