റേഞ്ച് റോവർ ഇവോക്ക് 2017 പെട്രോൾ മോഡൽ വിപണിയിൽ

Posted on: January 16, 2017

കൊച്ചി: ലാൻഡ് റോവറിന്റെ പുതിയ റേഞ്ച് റോവർ ഇവോക്ക് 2017 പെട്രോൾ മോഡൽ വിപണിയിൽ അവതരിപ്പിച്ചു 2.0 ലിറ്റർ, 177 കിലോ വാട്ട് എൻജിൻ, എസ്ഇ ട്രിം വേരിയന്റ് എന്നിവയാണ് പുതിയ റേഞ്ച് റോവർ ഇവോക്കിന്റെ പ്രത്യേകതകൾ. എക്‌സ് ഷോറും വില 53.20 ലക്ഷം രൂപ.

റേഞ്ച് റോവർ വാഹനങ്ങൾക്ക് വിപണിയിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും പുതിയ പെട്രോൾ പതിപ്പ് അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളോടുളള പ്രതിബദ്ധത ദൃഢപ്പെടുത്താനാകുമെന്നും ജെഎൽആർ ഇന്ത്യ പ്രസിഡന്റ് രോഹിത് സുരി അഭിപ്രായപ്പെട്ടു.