ഒന്നാം ക്വാർട്ടറിൽ ഹോണ്ട വില്പന 10 ലക്ഷം പിന്നിട്ടു

Posted on: July 3, 2015

Honda-Aviator-&-Activa-I-Ba

മനേസർ : ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ നടപ്പൂ ധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ 10 ലക്ഷം ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചു. 2015 ജൂൺ മാസത്തിൽ 348,793 ടൂവീലറുകൾ ആഭ്യന്തര വിപണിയിൽ വില്പന നടത്തി. മുൻ വർഷം ഇതേകാലയളവിൽ വില്പന 323,136 യൂണിറ്റുകളായിരുന്നു.

കയറ്റുമതി 23.6 ശതമാനം വർധിച്ച് 17,011 യൂണിറ്റുകളായി. 2014 ജൂണിൽ കയറ്റുമതി 13,762 യൂണിറ്റുകളായിരുന്നു. വ്യവസായത്തിന്റെ ശരാശരി വളർച്ച ആറ് ശതമാനമായിരിക്കെ ഹോണ്ട മോട്ടോർസൈക്കിൾ 8 ശതമാനം വളർച്ച നേടി.

ഒന്നാം ക്വാർട്ടറിൽ ഏവിയേറ്റർ, ആക്ടീവ 1 എന്നീ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു. താപസി പന്നുവിനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.