ബോംബാർഡിയറിന് 162 മെട്രോ കോച്ചുകളുടെ കരാർ

Posted on: June 29, 2015

Bombardier-Movia-cars-Big

ന്യൂഡൽഹി : ഡിഎംആർസിക്കു വേണ്ടി 162 മെട്രോ കോച്ചുകൾ നിർമ്മിക്കാനുള്ള 1,500 കോടിയുടെ കരാർ ബോംബാർഡിയർ ട്രാൻസ്‌പോർട്ടേഷന് ലഭിച്ചു. ബോംബാർഡിയറിന്റെ വഡോദര പ്ലാന്റിലായിരിക്കും കോച്ചുകൾ നിർമ്മിക്കുന്നത്.

പുതിയ മെട്രോ കോച്ചുകൾ 2016 മൂന്നാം ക്വാർട്ടർ മുതൽ ആരംഭിക്കും. നിലവിൽ 614 മെട്രോ കോച്ചുകളാണ് ഡിഎംആർസിക്കുള്ളത്. പുതിയ കോച്ചുകൾ കൂടി എത്തുന്നതോടെ മെട്രോ കാറുകളുടെ എണ്ണം 776 ആകും.