റേസിംഗ് ഡ്രൈവർമാരെ തേടി നിസാൻ

Posted on: June 8, 2015

Nissan-Racing-Driver-big

ന്യൂഡൽഹി : ജിടി അക്കാദമി ഇന്ത്യ ലൈവ് ക്വാളിഫൈയിങ്ങിന് ഡൽഹിയിൽ തുടക്കം കുറിച്ചു. തുടർന്ന് മുംബൈ, ബംഗലുരു, ചെന്നൈ എന്നിവിടങ്ങളിലും ക്വാളിഫൈയിങ്ങ്  ട്രക്കുകളുണ്ടാവും. ജിടി അക്കാദമി ഓൺലൈൻ ഫൈനൽ ക്വാളിഫിക്കേഷൻ റൗണ്ട് ജൂൺ 16 വരെയാണ്. നിസാൻ ജിടി-ആർ എൽഎം നിസ്‌മോ ഓടിക്കാൻ ക്വാളിഫൈയിങ്ങിന്റെ ഭാഗമായി ഓൺലൈൻ ഗെയിമർമാർക്ക് അവസരം ലഭിക്കും. ലൈവ് ഇവന്റുകളിൽ നിന്നുള്ള പത്ത് വിജയികൾ ഓൺലൈൻ ഗെയിമിൽ നിന്നുള്ള പത്ത് വിജയികളുമായി ചേർന്ന് ജൂലൈയിൽ നടക്കുന്ന ദേശീയ ഫൈനലിൽ മാറ്റുരയ്ക്കും. പ്രശസ്തമായ സിൽവർ സ്റ്റോൺ റേസ് ക്യാമ്പിലേക്കുള്ള ആറ് സ്ഥാനങ്ങളിലൊന്ന് ലഭിക്കാനുള്ള അവസരമാണ് ഇവരെ കാത്തിരിക്കുന്നത്.

കഴിഞ്ഞ വർഷം അയ്യായിരത്തിലേറെ ഗെയിമർമാരാണ് ജിടി അക്കാദമി ഫൈനൽ റേസ് ക്യാമ്പിലേക്കുള്ള മൽസരത്തിൽ മാറ്റുരച്ചത്. ഏറ്റവും വേഗമേറിയ ആറു പേർക്ക് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവർക്കൊപ്പം സിൽവർ സ്റ്റോണിൽ മത്സരിക്കാനുള്ള അവസരം ലഭിച്ചു. ഇന്ത്യയിൽ നിന്നുള്ള ഫൈനലിസ്റ്റുകളിലൊരാളായ അഭിനയ ബിക്കാനി കാനഡയിൽ നിസാൻ മൈക്ര കപ്പ് റേസിംഗിൽ പങ്കെടുക്കുന്നു. ഈ മൽസരം റേസിംഗ് തത്പ്പരർക്കു ലോകത്തെ വിവിധ ഭാഗങ്ങളിൽ റേസിംഗ് കാറുകൾ ഓടിക്കുന്നതിനുള്ള അവസരമാണ് സമ്മാനിക്കുന്നതെന്ന്. ജിടി അക്കാദമിയുടെ രണ്ടാം സീസൺ പ്രഖ്യാപിച്ചുകൊണ്ട് നിസാൻ ഇന്ത്യ ഓപറേഷൻസ് – പ്രസിഡന്റ് ഗില്ലൗമേ സികാദ് പറഞ്ഞു.

TAGS: GT Academy | Nissan |