സെലേറിയോ ഇസഡ്എക്‌സ്‌ഐ വിപണിയിൽ

Posted on: May 11, 2015

New-Celerio-ZXI-Big

ന്യൂഡൽഹി : മാരുതി സുസുക്കി സെലേറിയോ ഇസഡ്എക്‌സ്‌ഐ ഓട്ടോമാറ്റിക് വിപണിയിൽ അവതരിപ്പിച്ചു. ഡ്രൈവർസൈഡ് എയർബാഗ്, യുഎസ്ബി, സിഡി, ബ്ലൂടൂത്ത്, എയുഎക്‌സ് സപ്പോർട്ട്, ഡബിൾ ഡിൻ ഓഡിയോ സിസ്റ്റം, റേഡിയോ, സ്റ്റീയറിംഗിൽ ഇന്റഗ്രേറ്റ് ചെയ്ത ഓഡിയോ കൺട്രോൾ, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റീയറിംഗ്, കീലെസ് എൻട്രി തുടങ്ങിയ സവിശേഷതകൾ സെലേറിയോ ഇസഡ് എക്‌സ്‌ഐക്കുണ്ട്.

സെലേറിയോയുടെ ഒരു ലിറ്റർ കെ സീരിസ് എൻജിൻ 6000 ആർപിഎമ്മിൽ 67 ബിഎച്ച്പി കരുത്തും 3500 ആർപിഎമ്മിൽ 90 എൻഎം ടോർക്കും പ്രദാനം ചെയ്യുന്നു. ലിറ്ററിന് 23.1 കിലോമീറ്ററാണ് മൈലേജ്. 4.99 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വില. സിഎൻജി വേർഷനും ലഭ്യമാണ്. സെലേറിയോ എൽഎക്‌സ്‌ഐ, വിഎക്‌സ്‌ഐ വേർഷനുകൾ ഒരു വർഷം മുമ്പാണ് ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.