അലാവുദ്ദീനും അത്ഭുത രുചികളും തുറന്നു

Posted on: September 7, 2016

New-Mubarack-Hotel-Inaug-Bi

കൊച്ചി : തിരുവനന്തപുരത്തെ ന്യൂ മുബാറക്ക് ഹോട്ടൽ അലാവുദ്ദീനും അത്ഭുത രുചികളും എന്ന പേരിൽ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. വൈറ്റില ബൈപാസിലെ ഗീതാഞ്ജലി ജംഗ്ഷനിൽ ആരംഭിച്ചിരിക്കുന്ന ഹോട്ടലിന്റെ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു.

കഴിഞ്ഞ 14 വർഷമായി തിരുവനന്തപുരത്ത് തൂശനിലയിൽ ചോറും വിവിധ തരത്തിലുള്ള സ്വാദിഷ്ടമായ മീൻ വിഭവങ്ങളും വിളമ്പി ഏവരുടേയും ഇഷ്ട ഭക്ഷണശാലയായി മാറിയ ന്യൂ മുബാറക്ക് കൊച്ചിക്കാർക്ക് ഇഷ്ട വിഭവങ്ങൾ വിളമ്പുമെന്ന് ഹോട്ടലിന്റെ സാരഥി മുഹമ്മദ് നിസ്സാം പറഞ്ഞു.

അലാവുദ്ദീനും അത്ഭുത രുചികളും തനതു മീൻ വിഭവങ്ങളെ കൂടാതെ ഇറച്ചി വിഭവങ്ങളുടേയും അറബി വിഭവങ്ങളുടേയും വിപുലമായ സ്വാദിഷ്ട ശേഖരതന്നെ ഒരുക്കിയിട്ടുണ്ട്. മീൻ പൊള്ളിച്ചതും, ചുട്ടതും, വറുത്തതും, അരച്ചതും, തേങ്ങ അരച്ചുചേർത്തതും, മുളകിട്ട മീൻകറിയും, പീരപറ്റിച്ചതും, ഫിഷ് ചില്ലി, കൂന്തൽ പറ്റിച്ചത്, ഫിഷ് റോസ്റ്റ്, ചെമ്മീൻ പൊരിച്ചത് തുടങ്ങിയ മീൻ വിഭവങ്ങളുടെ വ്യത്യസ്ത രുചിവിഭവങ്ങൾ കൊച്ചിക്കാർക്ക് ഒരു പുത്തൻ അനുഭവമായിരിക്കുമെന്ന് മുഹമ്മദ് നിസ്സാം പറഞ്ഞു.