കോഴിക്കോട് ഹൈലൈറ്റ് മാളിന് ദേശീയ ബഹുമതി

Posted on: August 17, 2016

HiLite-Mall-Award-Aug-2016-

കോഴിക്കോട് : ഈ വർഷത്തെ ശ്രദ്ധേയമായ റീട്ടെയ്ൽ പദ്ധതിക്കുള്ള കൺസ്ട്രക്ഷൻ വേൾഡ് ആർക്കിടെക്റ്റ് ആൻഡ് ബിൽഡർ അവാർഡ് ഹൈലൈറ്റ് മാളിന് ലഭിച്ചു. മുംബൈയിൽ നടന്ന ചടങ്ങിൽ ഹൈലൈറ്റ് ബിൽഡേഴ്‌സ് മാനേജിംഗ് ഡയറക്ടർ എം. എ മെഹബൂബ്, സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് അധ്യക്ഷ പദ്മശ്രീ സുനിത നാരായനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. രാജ്യാന്തര അംഗീകാരം നേടിയ ആർക്കിടെക്റ്റുകൾ, പ്രമുഖ ഡെവലപ്പേഴ്‌സ്, വ്യവസായികൾ കോൺസൽ ജനറൽമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രമുഖ ആർക്കിടെക്റ്റ് ഹാഫീസ് കോൺട്രാക്ടർ; റസൽ ഗിൽ ക്രിസ്റ്റ് പ്രിൻസിപ്പൽ ഡിസൈൻ ഡയറക്ടർ, ജെൻസലർ; ഗ്രീൻ ബിസിനസ് സർട്ടിഫിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടർ മിലി മജുംദാർ; രജനാ സാംസദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവെയ്‌റോൺമെന്റൽ ആർക്കിടെക്ടചർ സാരഥി റോഷ്‌നി; ഉദ്യാവർ യെഫൂദ, മഹീന്ദ്ര ലൈഫ് സ്‌പേസസ് മാനേജിംഗ് ഡയറക്ടർ അനിത അർജുൻദാസ് തുടങ്ങിയവർ അടങ്ങിയ ജൂറിയാണ് വിധി നിർണയിച്ചത്.

മികച്ച അനുബന്ധ സൗകര്യങ്ങൾ, ഹരിത സൗഹൃദനയം, നൂതന ടെക്‌നോളജി, ഡിസൈൻ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് വിധി നിർണയം നടത്തിയത്. ഹൈലൈറ്റ് ഗ്രൂപ്പിന്റെ പ്രധാന സംരംഭങ്ങളിൽ ഒന്നാണ് ഹൈലൈറ്റ് മാൾ. ഒന്നാം ഘട്ടത്തിൽ തന്നെ 3000 ത്തോളം പേർക്ക് ജോലി നൽകാൻ ഹൈലൈറ്റ് ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.

TAGS: HiLITE Mall |