ഫ്രാഗ്രന്റ് നേച്ചർ ഫോർട്ട് കൊച്ചി, മൂന്നാർ ഹോട്ടലുകൾ തുറന്നു

Posted on: October 25, 2015

Fragrant-Nature-Kochi-Big

കൊച്ചി : ഫ്രാഗ്രന്റ് നേച്ചർ ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് ഫോർട്ട്‌കൊച്ചിയിലും മൂന്നാറിലും ആരംഭിച്ച പ്രീമിയം ലക്ഷ്വറി ഹോട്ടലുകൾ ഉദ്ഘാടനം ചെയ്തു. ഫോർട്ട് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മർത്തോമാ വലിയ മെത്രാപ്പോലീത്ത ഫ്രാഗ്രന്റ് നേച്ചർ കൊച്ചിയുടെയും സൂപ്പർസ്റ്റാർ മോഹൻലാൽ ഫ്രാഗ്രന്റ് നേച്ചർ മൂന്നാറിന്റെയും ഉദ്ഘാടനം നിർവഹിച്ചു.

പ്രഫ. കെ. വി. തോമസ് എംപി, മുൻമന്ത്രിമാരായ എം. എം. ഹസൻ, പന്തളം സുധാകരൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി. രാജീവ്, എ. എൻ. രാധാകൃഷ്ണൻ, കേരള ട്രാവൽമാർട്ട് പ്രസിഡന്റ് എബ്രാഹം ജോർജ്, കോർപറേഷൻ കൗൺസിലർ റഹീം, കൊച്ചി ബിനാലെ ഫൗണ്ടേഷൻ സെക്രട്ടറി റിയാസ് കോമു തുടങ്ങിയവർ പങ്കെടുത്തു.

250 കോടി രൂപ മുതൽ മുടക്കിയാണ് രണ്ട് ഫൈവ് സ്റ്റാർ ഹോട്ടലുകളും പണിപൂർത്തിയാക്കിയതെന്ന് അരോമ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സജീവ് പി. കെ. പറഞ്ഞു. കേരളത്തിൽ ഇതാദ്യമായാണ് വ്യത്യസ്ത കേന്ദ്രങ്ങളിൽ രണ്ടു ഫൈവ്സ്റ്റാർ ഹോട്ടലുകൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊളോണിയൽ ശൈലിയിൽ ഫോർട്ട് കൊച്ചിയിൽ നിർമ്മിച്ചിരിക്കുന്ന ഹോട്ടലിൽ 41 മുറികളും മൂന്നാർ പോതമേട്ടിൽ നിർമ്മിച്ചിരിക്കുന്ന ഹോട്ടലിൽ 43 മുറികളുമാണുള്ളതെന്ന് അരോമ ഗ്രൂപ്പ് എംഡി ആൻ സജീവ് ചൂണ്ടിക്കാട്ടി.