സാംസംഗ് ഗാലക്‌സി ടാബ് എ 2017 വിപണിയിൽ

Posted on: October 11, 2017

കൊച്ചി : സാംസംഗിന്റെ ഗാലക്‌സി ടാബ് എ 2017 വിപണിയിൽ അവതരിപ്പിച്ചു. എല്ലാ വിധ വിനോദങ്ങളും ആസ്വദിക്കാൻ സഹായകമായ ആധുനികമായ 8 ഇഞ്ച് ഡിസ്‌പ്ലേ, ദിവസം മുഴുവൻ നിലനിൽക്കുന്ന ബാറ്ററി ലൈഫ് എന്നിവയാണ് ഗാലക്‌സി ടാബ് എ 2017 ന്റെ പ്രധാന പ്രത്യേകതകൾ

നല്ല പകൽ വെളിച്ചത്തിൽ പോലും മികച്ച ദൃശ്യാനുഭവം പ്രദാനം ചെയ്യുന്ന 8 ഇഞ്ച് 480 ബ്രൈറ്റ് ഡിസ്‌പ്ലേയാണ് ഗാലക്‌സി ടാബ് എയിൽ ഉൾക്കൊളളിച്ചിരിക്കുന്നത്. തുടർച്ചയായി വീഡിയോയും മറ്റും പ്ലേ ചെയ്താലും 14 മണിക്കൂർ ശേഷിയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രത്യേകത. ഏത് ആപ്പ് ആണെങ്കിലും ഒറ്റ സൈ്വപ്പിംഗിലൂടെ ലഭിക്കുന്ന ബിക്‌സിബി ഹോം ഗാലക്്‌സി ടാബ് എയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഡിവൈസുകൾ നിർമ്മിക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് സാംസംഗ് മൊബൈൽ ബിസിനസ് ഡയറക്ടർ വിശാൽ കൗൾ പറഞ്ഞു.

പുതിയ ടാബ്‌ലറ്റ് കിഡ്‌സ് മോഡ് എന്ന ഡിജിറ്റൽ പ്ലേ ഗ്രൗണ്ടും ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിയോടൊപ്പം പഠനവും പ്രദാനം ചെയ്യുന്നതാണ് കിഡ്‌സ് മോഡ്. ഓരോ മാസവും പഠന സംബന്ധിയായ വിനോദങ്ങൾ ഇതിൽ ഉൾക്കൊള്ളിക്കും. പൂർണമായും രക്ഷിതാക്കളുടെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമായിരിക്കും പ്രവർത്തനം.

കുട്ടികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ, വിനോദങ്ങൾ എന്നിവ രക്ഷിതാക്കളുടെ നിരീക്ഷണത്തിൻ കീഴിൽ ആസ്വദിക്കാം. കുട്ടികൾ എത്ര സമയം ആപ്പിൽ വിനിയോഗിക്കുന്നു, ഏത് വിഷയത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് എന്നിവ രക്ഷിതാക്കൾക്ക് മനസ്സിലാക്കാനുള്ള സംവിധാനം കിഡ്‌സ് മോഡിലുണ്ട്.

കയ്യിൽ പിടിക്കാൻ സൗകര്യപ്രദമായ രീതിയിൽ ഫോണിന്റെ അരികുകൾ മൃദുവാണ്. മെറ്റൽ ബ്ലാക്ക് ഫോണിന് പ്രീമിയം ലുക്ക് നൽകുന്നു. 364 ഗ്രാം ആണ് ടാബിന്റെ ‘ഭാരം. ബ്ലൂ ലൈറ്റ് എമിഷൻ കുറക്കാനായി ബ്ലൂ ലൈറ്റ് ഫിൽറ്റർ ടാബ്ലററിലുണ്ട്. ടെലിവിഷനുമായി വയർലസായി കണക്റ്റ് ചെയ്ത് വീഡിയോയും ചിത്രങ്ങളും കാണാൻ ഗാലക്‌സി ടാബ് എയിൽ സ്മാർട്ട് വ്യൂ ഉൾപ്പെടുത്തിയിരിക്കുന്നു. ഗാലക്‌സി ഫോണുകൾ തമ്മിൽ ഓട്ടോമാറ്റിക്കായി ബന്ധിപ്പിക്കുന്നതിനുള്ള സാംസംഗ് ഫ്‌ലോ ആണ് മറ്റൊരു പ്രത്യേകത. ഗെയിമുകൾക്കായി ഗേയിം ലോഞ്ചറും ഉണ്ട്. എല്ലാ ഗെയിമുകളും സൗകര്യപ്രദമായ ഒരൊറ്റ സ്ഥലത്ത് വിന്യസിക്കുന്നതിന് ഇത് സഹായിക്കും.

1.4 ജിഗാഹെർട്‌സ് ക്വാഡ് കോർ ക്വാൽകോം പ്രോസസർ, 2 ജിബി റാം, 16 ജിബി ഇന്റേണൽ മെമറി (മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ വികസിപ്പിക്കാനാകും) എന്നിവയാണ് മറ്റ് പ്രത്യേകതകൾ. ആൻഡ്രോയ്ഡ് നുഗറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം. എൽഇഡി ഫ്‌ലാഷോട് കൂടിയ 8 മെഗാപിക്‌സൽ പ്രധാന ക്യാമറ. 5 എംപിയാണ് മുൻ ക്യാമറ.

ഗാലക്‌സി ടാബ് എ ഉപഭോക്താക്കൾക്ക് റിലയൻസ് ജിയോ 180 ജിബി 4ജി ഡാറ്റ ഒരു വർഷത്തേക്ക് ലഭിക്കും. നവംബർ 9 വരെ ഗാലക്‌സി ടാബ് എ വാങ്ങുന്നവർക്ക് ഒരു തവണത്തേക്ക് സ്‌ക്രീൻ റീ പ്ലേസ്‌മെന്റ് ഓഫറുമുണ്ടായിരിക്കും. ഗാലക്‌സി ടാബ് എയുടെ വില 17990 രൂപ. ഗോൾഡ്, കറുപ്പ് നിറങ്ങളിൽ ടാബ് തെരഞ്ഞെടുക്കാം.