സാംസംഗ് ഗാലക്‌സി എ 80 അവതരിപ്പിച്ചു

Posted on: July 25, 2019

കൊച്ചി : സാംസംഗ് ഗാലക്‌സി എലൈന്‍ 2019 സീരീസിലെ ഏഴാമത്തെ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. ആദ്യത്തെ 48 മെഗാപിക്‌സലുള്ള റൊട്ടേറ്റിംഗ് ട്രിപ്പിള്‍ ക്യാമറയാണ് ഫോണിനുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 ജി ഒക്ടോകോര്‍ പ്രോസസറാണ് ഫോണിലുള്ളത്.

സാംസംഗ് പേ, 6,7 ഇഞ്ച് എഫ് എച്ച്.ഡി. സൂപ്പര്‍ അമോല്‍ഡ് ഡ്‌സ്‌പ്ലേ, എട്ട് ജി ബി റാം. 128 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് എന്നീ സവിശേഷതകളാണ് ഫോണിലുള്ളത്. ഗോസ്റ്റ് വൈറ്റ്, ഫാന്റം ബ്ലാക്ക്, എയ്ഞ്ചല്‍ ഗോള്‍ഡ് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. 3,700 എം. എ. എച്ച് ബാറ്ററിയാണുള്ളത്. 31 വരെ 47,990 രൂപയ്ക്ക് പ്രീബുക്കിംഗ് ചെയ്യാം.

പ്രീ ബുക്കിംഗ് ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ സ്‌ക്രീന്‍ റീപ്ലെയ്‌സ്‌മെന്റ് ലഭിക്കും. ഇതുകൂടാതെ ലോഞ്ച് ഓഫാര്‍ ആയി, സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഗാലക്‌സി എ 80 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ച് ശതമാനം കാഷാബാക്കും ലഭിക്കും. ഓഗസ്റ്റ് മുതല്‍ ഫോണ്‍ ഷോപ്പുകളില്‍ ലഭ്യമാകും.

TAGS: Samsung Galaxy |