സിയോക്‌സ് അസ്ട്ര മെറ്റൽ

Posted on: January 11, 2017

സിയോക്‌സ് മൊബൈൽസ് സിയോക്‌സ് അസ്ട്ര മെറ്റൽ 4ജി സ്മാർട്ട്‌ഫോൺ വിപണിയിൽ അവതരിപ്പിച്ചു. പവറും സ്റ്റൈലും ഒത്തുചേരുന്ന ഡ്യുവൽ സിം സ്മാർട്ട്‌ഫോൺ ആണ് അസ്ട്ര മെറ്റൽ. 5 ഇഞ്ച് ഡിസ്‌പ്ലേ. 1.3 ജിഗാഹെർട്‌സ് ക്വാഡ്‌കോർ പ്രോസസർ. 1 ജിബി റാം. 8 ജിബി ഇന്റേണൽ മെമ്മറി. 32 ജിബി വരെ വികസിപ്പിക്കാനാകും.

ആൻഡ്രോയ്ഡ് 6.0 മാർഷ്‌മെലോ ഓപറേറ്റിംഗ് സിസ്റ്റം. ഫ്‌ലാഷ് സപ്പോർട്ടുള്ള 5 മെഗാപിക്‌സൽ റിയർ ക്യാമറ. 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. മുൻ ക്യാമറ സെൽഫികൾക്കും വീഡിയോകോളിംഗിനും അനുയോജ്യമാണ്. മികച്ച പിന്തുണ നൽകുന്ന 3000 എംഎഎച്ച് ബാറ്ററി. സിയോക്‌സ് അസ്ട്ര മെറ്റൽ 21 ഭാഷകളെ പിന്തുണയ്ക്കും. വൈഫൈ, ബ്ലൂടൂത്ത്, എഫ്എം റേഡിയോ. തെരഞ്ഞെടുക്കാൻ റോസ് ഗോൾഡ്, സിൽവർ, ഷാമ്പെയിൻ ഗോൾഡ് എന്നീ നിറങ്ങൾ.

ഫീച്ചർ ഫോൺ വിഭാഗത്തിൽ സാന്നിധ്യം അറിയിച്ചശേഷം അസ്ട്ര മെറ്റൽ സ്മാർട്ട്‌ഫോണിലൂടെ 4ജിയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാണിതെന്ന് സിയോക്‌സ് മൊബൈൽസ് സിഇഒ ദീപക് കാബു പറഞ്ഞു. ഉയർന്ന സാങ്കേതികവിദ്യ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കി ഉപഭോക്തൃ നിലവാരം ഉയർത്താനാണ് സിയോക്‌സ് ലക്ഷ്യമിടുന്നതെന്ന് അദേഹം പറഞ്ഞു.