സെന്‍സെക്‌സ് 572 പോയിന്റ് നഷ്ടത്തില്‍

Posted on: December 6, 2018

മുംബൈ : സെന്‍സെക്‌സ് 572 പോയിന്റ് നഷ്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 572.28 പോയിന്റ് കുറഞ്ഞ് 35,312 പോയിന്റിലും നിഫ്റ്റി 181.75 പോയിന്റ് കുറഞ്ഞ് 10,601 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

സണ്‍ഫര്‍മ നേട്ടം കൈവരിച്ചു. മാരുതി, ടാറ്റാ മോട്ടോഴ്‌സ്, യെസ് ബാങ്ക്, റിലയന്‍സ്, അദാനി പോര്‍ട്ട്‌സ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |