ഓഹരി വിപണിയില്‍ നേട്ടം

Posted on: November 22, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 150.67 പോയിന്റ് ഉയര്‍ന്ന് 35,350 പോയിന്റിലും നിഫ്റ്റി 42.90 പോയിന്റ് ഉയര്‍ന്ന് 10,642 പോയിന്റിലുമാണ് രാവിലെ 9.57 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, ഒ എന്‍ ജി സി, ടാറ്റാ മോട്ടോഴ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിഡല്‍, എച്ച് ഡി എഫ് സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഭാരതി എയര്‍ടെല്‍, ഹീറോമോട്ടോകോ, സണ്‍ഫര്‍മ, ടാറ്റാ സ്റ്റീല്‍, കൊട്ടക് ബാങ്ക്, ഏഷ്യന്‍ പെയിന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |