ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 16, 2018

മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 286.71 പോയിന്റ് കുറഞ്ഞ് 34,010 പോയിന്റിലും നിഫ്റ്റി 93.20 പോയിന്റ് കുറഞ്ഞ് 10,452 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, ഡോ.റെഡീസ്. ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, മാരുതി സുസുക്കി, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |