ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 1, 2018

മുംബൈ : പുതുവർഷത്തിലെ ആദ്യവ്യാപാര ദിനത്തിൽ ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 244.08 പോയിന്റ് കുറഞ്ഞ് 33,812 പോയിന്റിലും നിഫ്റ്റി 95.15 പോയിന്റ് കുറഞ്ഞ് 10,435 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

കോൾ ഇന്ത്യ, വിപ്രോ, എൽ & ടി, സൺഫാർമ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഹിന്ദ് യൂണിലീവർ, ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, ടിസിഎസ്, ബജാജ് ഓട്ടോ, അദാനി പോർട്ട്‌സ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |