ഓഹരിവിപണികളിൽ നേട്ടം

Posted on: November 21, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 114.04 പോയിന്റ് ഉയർന്ന് 33,473.94 പോയിന്റിലും നിഫ്റ്റി 37.15 പോയിന്റ് ഉയർന്ന് 10,335.90 പോയിന്റിലുമാണ് രാവിലെ 9.47 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ്, സിപ്ല, എൻടിപിസി, ടാറ്റാ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി പോർട്ട്‌സ്, വിപ്രോ, കോൾ ഇന്ത്യ, ഹീറോ മോട്ടോകോർപ്, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

പവർഗ്രിഡ്, ടിസിഎസ്, എൽ & ടി, ഏഷ്യൻ പെയിന്റ്‌സ്, ഒഎൻജിസി, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |