ഓഹരിവിപണികളിൽ നഷ്ടം

Posted on: November 7, 2017

മുംബൈ : നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരിവിപണികളിൽ നഷ്ടം. സെൻസെക്‌സ് ഒരു വേള 33,844 പോയിന്റിൽ എത്തിയെങ്കിലും വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി.

ബിഎസ്ഇ സെൻസെക്‌സ് 96.58 പോയിന്റ് കുറഞ്ഞ് 33,634 പോയിന്റിലും നിഫ്റ്റി 32.40 പോയിന്റ് കുറഞ്ഞ് 10,419 പോയിന്റിലുമാണ് രാവിലെ 10.59 ന് വ്യാപാരം നടക്കുന്നത്.

ഒഎൻജിസി, ഹിന്ദ് യൂണിലീവർ, എം & എം, അക്‌സിസ് ബാങ്ക്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹീറോമോട്ടോ കോർപ്, എൽ & ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കോൾ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ്, റിലയൻസ്, ഏഷ്യൻ പെയിന്റ്‌സ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |