സെൻസെക്‌സ് 77 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: October 10, 2017

മുംബൈ : ആഗോളവിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 77.52 പോയിന്റ് ഉയർന്ന് 31,924 പോയിന്റിലും നിഫ്റ്റി 28.20 പോയിന്റ് ഉയർന്ന് 10,016 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ലുപിൻ, പവർഗ്രിഡ്, ഭാരതി എയർടെൽ, റിലയൻസ്, ഇൻഫോസിസ്, അക്‌സിസ് ബാങ്ക്, കോൾ ഇന്ത്യ, സിപ്ല, ഏഷ്യൻ പെയിന്റ്, എൻടിപിസി, അദാനി പോർട്ട്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ടാറ്റാ സ്റ്റീൽ, ഹിന്ദ് യൂണിലീവർ, ഐടിസി, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഒഎൻജിസി, സൺ ഫാർമ, ഡോ. റെഡീസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |