ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 31, 2017

മുംബൈ : ഓഹരിസൂചികകൾ നോട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 205.06 പോയിന്റ് ഉയർന്ന് 32,514 പോയിന്റിലും നിഫ്റ്റി 62.60 പോയിന്റ് ഉയർന്ന് 10,077 പോയിന്റിലും വ്യാപാരമവസാനിപ്പിച്ചു.

എസ് ബി ഐ, പവർഗ്രിഡ്, ടാറ്റാ സ്റ്റീൽ, എൽ & ടി, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, മാരുതി സുസുക്കി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

കോൾ ഇന്ത്യ, സിപ്ല, ഐടിസി, ലുപിൻ, ഡോ.റെഡീസ്, സൺഫാർമ, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |