ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: July 10, 2017

മുംബൈ : ആഗോളവിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണിയിൽ മുന്നേറ്റം. വെള്ളിയാഴ്ച വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. കമ്പനികളുടെ നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം ക്വാർട്ടർ ഫലങ്ങൾ നാളെ മുതൽ പുറത്തുവരും.

ബിഎസ്ഇ സെൻസെക്‌സ് 234.29 പോയിന്റ് ഉയർന്ന് 31,594 പോയിന്റിലും നിഫ്റ്റി 18.25 പോയിന്റ് ഉയർന്ന് 9,684 പോയിന്റിലുമാണ് രാവിലെ 9.29 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ് കമ്യൂണിക്കേഷൻസ്, ഭാരതി എയർടെൽ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിടെക്, ടിസിഎസ്, വിപ്രോ, സൺഫാർമ, ലുപിൻ, ഫോർട്ടീസ് ഹെൽത്ത്‌കെയർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഐഡിഎഫ്‌സി, മഹീന്ദ്ര ഹോളിഡെയ്‌സ്, ബോഷ്, എൻഐഐടി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |