ഓഹരിവിപണികളിൽ നഷ്ടം

Posted on: June 8, 2017

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 33.68 പോയിന്റ് കുറഞ്ഞ് 31,237 പോയിന്റിലും നിഫ്റ്റി 10.90 പോയിന്റ് കുറഞ്ഞ് 9,653 പോയിന്റിലുമാണ് രാവിലെ 10.22 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, ഡോ. റെഡീസ് ലാബ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടിസിഎസ്, അദാനി പോർട്ട്‌സ്, ഗെയിൽ, പെട്രോനെറ്റ് എൽഎൻജി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |