ഓഹരിവിപണിയിൽ നഷ്ടം

Posted on: December 16, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണിയിൽ നേരിയ നഷ്ടം. വിദേശ നിക്ഷേപസ്ഥാപനങ്ങൾ പ്രോഫിറ്റ്ബുക്കിംഗ് മൂഡിലാണ്. യുഎസ് ഫെഡറൽ റിസർവ് 25 ബേസിസ് പോയിന്റ് പലിശനിരക്ക് വർധിപ്പിച്ചത് വിപണിയെ കാര്യമായി ബാധിച്ചില്ല.

ബിഎസ്ഇ സെൻസെക്‌സ് 8.41 പോയിന്റ് കുറഞ്ഞ് 26,510 പോയിന്റിലും നിഫ്റ്റി 9.20 പോയിന്റ് കുറഞ്ഞ് 8,144 പോയിന്റിലുമാണ് രാവിലെ 9.44 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, ടിസിഎസ്, ഗെയിൽ, ഇൻഫോസിസ്, എൻടിപിസി, എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സൺ ഫാർമ, എം & എം, ഐടിസി, അദാനി പോർട്ട്‌സ്, ഭാരതി എയർടെൽ, ഒഎൻജിസി, പവർഗ്രിഡ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |