തെയ്‌റോകെയർ ഐപിഒ 27 ന്

Posted on: April 20, 2016

Thyrocare-Logo-Big

ന്യൂഡൽഹി : ഡയഗ്‌നോസ്റ്റിക്‌സ് കമ്പനിയായ തെയ്‌റോകെയർ ടെക്‌നോളജീസിന്റെ ഇനീഷ്യൽ പബ്ലിക്ക് ഓഫർ ഏപ്രിൽ 27 ന് ആരംഭിക്കും. 10,744,708 ഓഹരികളിലൂടെ 480 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇഷ്യു 29 ന് ക്ലോസ് ചെയ്യും.

എ. വേലുമണി ചെയർമാനായ കമ്പനിക്ക് നവിമുംബൈയിൽ സെൻട്രൽ പ്രോസസിംഗ് ലാബോറട്ടറിയും അഞ്ച് റീജണൽ ലബോറട്ടറികളുമുണ്ട്. 483 നഗരങ്ങളിലെ 1,221 അംഗീകൃത രക്തസാമ്പിൾ ശേഖരണ കേന്ദ്രങ്ങളുമുണ്ട്.

ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷണൽ സെക്യൂരിറ്റീസ്, എഡിൽവീസ് ഫിനാൻഷ്യൽ സർവീസസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യു മാനേജർമാർ. തെയ്‌റോകെയർ ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.