റോ പ്രെസറി കോൾഡ് പ്രസ്ഡ് ജ്യൂസുകൾ കേരള വിപണിയിൽ

Posted on: August 27, 2017

കൊച്ചി : റോ പ്രെസറിയുടെ കോൾഡ് പ്രസ്ഡ് ജ്യൂസുകൾ കേരള വിപണിയിൽ അവതരിപ്പിച്ചു. റോ പ്രെസറിയുടെ ഫ്‌ളേവറുകൾ ആസ്വദിക്കാൻ കൊച്ചി ലുലു മാളിൽ റീട്ടെയ്ൽ എക്‌സ്പീരിയൻസ് സോൺ തുറന്നു. നൂതനമായ കോൾഡ് പ്രസ് സാങ്കേതികവിദ്യയും ഉയർന്ന മർദ്ദത്തിൽ ഭക്ഷണപദാർത്ഥങ്ങൾ സംരക്ഷിച്ചുവെക്കുന്ന പാസ്‌കലൈസേഷൻ പ്രക്രിയയും ഉപയോഗിച്ചാണ് റോ പ്രെസറി ഫ്രഷ് ജ്യൂസുകൾ നിർമ്മിക്കുന്നതെന്ന് രക്യാൻ ബീവറേജസ് ഡയറക്ട് (സെയിൽസ്) ശ്രീജിത്ത് നായർ പറഞ്ഞു.

ശുദ്ധമായ ജ്യൂസുകൾ, സ്മൂത്തീസുകൾ, ബൂസ്റ്ററുകൾ, സൂപ്പുകൾ, നട്ട് മിൽക്കുകൾ എന്നിവ ഉൾപ്പെടുന്ന റോ പ്രെസറി ഉത്പന്നങ്ങളിൽ രാസപദാർത്ഥങ്ങൾ, പ്രിസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ, പഞ്ചസാര എന്നിവ അടങ്ങിയിട്ടില്ല. കോൾഡ് പ്രസിംഗിനിടെ ചൂടോ വായുവോ ജ്യൂസിലൂടെ കടത്തി വിടാതിരിക്കുന്നതിനാൽ ജ്യൂസിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളും എൻസൈമുകളും അതേപടി നിലനിൽക്കും. മഹരാഷ് ട്രയിലെ പനവേലിൽ നിർമ്മിക്കുന്ന റോ പ്രെസറി ജ്യൂസുകൾക്ക് 21 ദിവസമാണ് ഷെൽഫ് ലൈഫ്. ആരോഗ്യകാര്യങ്ങളിൽ വലിയ ശ്രദ്ധയുള്ള കേരളത്തിൽ ഓറഞ്ച്, കരിമ്പ്, മാതളനാരകം തുടങ്ങിയ റോ പ്രെസറിയുടെ 25 വേരിയന്റുകളും വിസ്‌ഫോടനം സൃഷ്ടിച്ചിരിക്കുകയാണെന്ന് ശ്രീജിത്ത് നായർ ചൂണ്ടിക്കാട്ടി.

കൊച്ചിയിൽ ലുലു മാളിന് പുറമെ പന്തൽ കേക്ക് ഷോപ്പ്, ബ്രണ്ടൻ ബോട്ട്‌യാർഡ് ഹോട്ടൽ, എച്ച്എഎംഎഫ് ഡെയ്‌ലി റീട്ടെയ്ൽ, എച്ച്എഎംഎഫ് കെയർ ആൻഡ് കോസ്‌മെറ്റിക്‌സ്, ഒബ്‌റോൺ മാൾ, എലമെന്റ്‌സ് റെസ്‌റ്റോറന്റ്, ഗോർമെറ്റ് ഹൗസ് എന്നിവിടങ്ങളിലും റോ പ്രെസറി ജ്യൂസുകൾ ലഭ്യമാണ്. വൈകാതെ തിരുവനന്തപുരത്തും കോഴിക്കോട്ടും റോ പ്രെസറി ഉത്പന്നങ്ങൾ അവതരിപ്പിക്കും. അടുത്തയിടെ യുഎഇയിലും ഖത്തറിലും റോ പ്രെസറി ഉത്പന്നങ്ങൾ വിതരണം ചെയ്തു തുടങ്ങിയതായി ശ്രീജിത്ത് നായർ പറഞ്ഞു.