ആലിബാബ ഷോപ്പിംഗ് ഫെസ്റ്റില്‍ 73,000 കോടിയുടെ വില്പന

Posted on: November 12, 2018

ദുബായ് : ചൈനീസ് ഇ – കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ വാര്‍ഷിക ഷോപ്പിംഗ് ദിനത്തില്‍ ആദ്യ മണിക്കൂറില്‍ത്തന്നെ വിറ്റഴിച്ചത് 1,000 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍. അതായത് 73,000 കോടി രൂപയുടെ കച്ചവടം. അഞ്ചു മിനിറ്റിനുള്ളില്‍ 300 കോടി ഡോളറിന്റെ വില്പനയാണ് ഉണ്ടായിട്ടുള്ളത്.

ആപ്പിള്‍, ഷവോമി ബ്രാന്‍ഡുകളാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഒരു ദിവസം കൊണ്ട് 2,500 കോടി ഡോളറിന്റെ വില്പനയാണ് നടത്തിയത്.

ലോസ് ആഞ്ചലിസ്, ഫ്രാങ്ക്ഫുര്‍ട്, ടോക്യോ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ വന്നത്. വാര്‍ഷിക ഷോപ്പിംഗ് ദിനത്തിന്റെ പത്താമത്തെ എഡിഷനാണ് ഇത്തവണ നടന്നത്. ഇത്തവണ 1.8 ലക്ഷം ബ്രാന്‍ഡുകളാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ ഷോപ്പിംഗ് ദിനത്തില്‍ ലിസ്റ്റ് ചെയ്തത്.

TAGS: Alibaba | Alibaba.com |