02
Thursday
May 2024
May 2024
ആലിബാബ ഷോപ്ക്ലൂസിനെ ഏറ്റെടുക്കാനൊരുങ്ങുന്നു
Posted on: August 18, 2016
ന്യൂഡൽഹി : ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ ഷോപ് ക്ലൂസിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഒരു ബില്യൺ ഡോളറാണ് ഗുർഗാവ് ആസ്ഥാനമായുള്ള ഷോപ്ക്ലൂസിന്റെ മൂല്യം കണക്കാക്കിയിട്ടുള്ളത്.
അടുത്തവർഷം ഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണിയിൽ സജീവമാകുന്നതിന്റെ മുന്നോടിയായാണ് ഏറ്റെടുക്കൽ നീക്കം. ഏറ്റെടുക്കൽ പൂർത്തിയായാൽ ഷോപ്ക്ലൂസിനെ പേടിഎമ്മുമായി സംയോജിപ്പിച്ചേക്കുമെന്നാണ് വിപണി വിലയിരുത്തൽ.
ജിഐസി (സിംഗപ്പൂർ), ടൈഗർ ഗ്ലോബൽ, നെക്‌സസ് വെഞ്ചർ പാർ്ട്‌ണേഴ്‌സ്, ഹീലിയോൺ തുടങ്ങിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങൾ ഷോപ്ക്ലൂസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
News in this Section