ആഗോള പ്രവാസി കേരളീയ സംഗമം കൊച്ചിയിൽ

Posted on: January 6, 2015

Global-NRK-Meet-2015-Logo-b

ആഗോള പ്രവാസി കേരളീയ സംഗമം 16,17 തീയതികളിൽ കൊച്ചി ലെമെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. നോർക്കയും നോർക്ക റൂട്ട്‌സും ചേർന്നാണ് സംഗമം നടത്തുന്നത്.

മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രവാസികാര്യമന്ത്രി കെ. സി. ജോസഫ്, മറ്റ് മന്ത്രിമാർ, പ്രവാസികാര്യ സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകും. ഇന്ത്യയിലും വിദേശത്തുനിന്നുമായി ആയിരത്തോളം പ്രവാസി മലയാളികൾ സംഗമത്തിൽ പങ്കെടുക്കും. സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് globalnrkmeet.com ൽ പേര് രജിസ്റ്റർചെയ്യാവുന്നതാണ്.