ജെറ്റ് എയർവേസ് ഷാർജ – കൊച്ചി സർവീസ് നിർത്തലാക്കുന്നു

Posted on: December 24, 2018

കൊച്ചി : ജെറ്റ് എയർവേസ് ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനസർവീസ് ഫെബ്രുവരി 10 മുതൽ നിർത്തലാക്കുന്നു. ഇതോടെ യുഎഇയിൽ നിന്നും കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും ജെറ്റ് എയർവേസ് അവസാനിപ്പിക്കുകയാണ്.

ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സർവീസുകൾ നേരത്തെ നിർത്തലാക്കിയിരുന്നു. പൈലറ്റുമാരുടെ അഭാവം കാരണം നിരവധി ആഭ്യന്തര വിമാനസർവീസുകളും ജെറ്റ് എയർവേസ് വെട്ടിക്കുറച്ചിരുന്നു.

TAGS: Jet Airways |