മാരുതി സുസുക്കി ജനുവരി ഒന്നു മുതൽ കാറുകളുടെ വിലവർധിപ്പിക്കുന്നു

Posted on: December 6, 2018

ന്യൂഡൽഹി : മാരുതി സുസുക്കി ജനുവരി ഒന്നു മുതൽ കാറുകളുടെ വിലവർധിപ്പിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില വർധനയും വിദേശനാണ്യ വിനിമയനിരക്കുകളിലെ വർധനയും കണക്കിലെടുത്താണ് വില ഉയർത്തുന്നത്.

മോഡലുകൾ അനുസരിച്ച് വില വർധന വ്യത്യാസപ്പെട്ടിരിക്കും. കമ്പനി നേരിടുന്ന അധികചെലവുകളിൽ ഒരു ഭാഗം ഉപഭോക്താക്കളുമായി പങ്കുവെയ്ക്കാതെ തരമില്ലെന്ന് മാരുതി സുസുക്കി പത്രക്കുറിപ്പിൽ വ്യക്തമാക്കി.