കേരളത്തില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴു വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും

Posted on: September 1, 2018

കൊച്ചി : കേരളത്തില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴു വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ബാങ്ക് അവധിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടനാ വൈസ് പ്രസിഡന്റ് അശ്വനി റാണ പറഞ്ഞു. സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ സമരം നടത്തുന്നത് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ മാത്രമാണ്. എന്നാല്‍ ഇത് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല.

സെപ്റ്റംബര്‍ രണ്ട് ഞായറാഴ്ച, മൂന്ന് ജന്മാഷ്ടമി, നാല്, അഞ്ച് പെന്‍ഷനായുള്ള ബാങ്ക് ജീവനക്കാരുടെ സമരം, എട്ടും ഒന്‍പതും ബാങ്ക് അവധി എന്നിവ കാരണം എ ടി എമ്മുകളും ബാങ്കുകളും പ്രവര്‍ത്തിക്കില്ലെന്ന രീതിയിലായിരുന്നു പ്രചാരണം.

സെപ്റ്റംബര്‍ നാലിന് ജന്മാഷ്ടമി ദിനത്തില്‍ ഉത്തരേന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയാണ്. എന്നാല്‍ കേരളത്തിലെ ബാങ്കുകളെ ഇത് ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

TAGS: Banks |